Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup Excitement

Pathanamthitta

സി​എം​എ​സ് എ​ച്ച്എ​സ്എ​സി​ൽ ലോ​ക​ക​പ്പ് ആ​വേ​ശം ചേ​ർ​ത്ത് പ്ല​സ് വ​ൺ വ​ര​വേ​ൽ​പ്പ്

മ​ല്ല​പ്പ​ള്ളി: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​വും കാ​യി​ക​മൂ​ല്യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല്ല​പ്പ​ള്ളി സം​ഘ​ടി​പ്പി​ച്ച ലോ​ക​ക​പ്പ് തീം ​പ്ര​വേ​ശ​നോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി.

വി​ജ​യ​ത്തി​ന്‍റെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചു​വ​ടു​വ​യ്ക്കു​ന്ന ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ ഗ്രൗ​ണ്ടി​ലേ​ക്ക് ആ​ന​യി​ച്ച്, അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൈ​യ​ടി​ക​ൾ​ക്കി​ട​യി​ൽ ന​വാ​ഗ​ത​രെ വി​ദ്യാ​ല​യ കു​ടും​ബം ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ച്ചു.​ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ഷാ​ജി എം. ​ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ തോ​മ​സ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​ബി​ജു റ്റി. ​ജോ​ർ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി.​സാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ്, വി​ദ്യാ​ഭ്യാ​സ സ്‌​റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ബി, വാ​ർ​ഡ് മെം​ബ​ർ സോ​ഫി ജോ​ജോ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ്, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജീ​മോ​ൻ സി. ​ചെ​റി​യാ​ൻ, പ്രി​ൻ​സി​പ്പാ​ൾ ബാ​ബു മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ മേ​രി​ക്കു​ട്ടി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ഡോ. ​രാ​ജേ​ഷ് കെ.​പു​തു​മ​ന ക്ലാ​സ് ന​യി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ 25 വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

Latest News

Corehub Up